Wednesday 16 June 2021




പിറന്നാൾ ആഘോഷത്തിന് പിന്നാലെ ജ്വല്ലറി ഉടമ കോവിഡ് ബാധിച്ച് മരിച്ചു; പങ്കെടുത്ത് നൂറിലേറെ പേർ

By Sooraj Surendran.05 Jul, 2020

imran-azhar

 

 

ഹൈദരാബാദ്: പിറന്നാൾ ആഘോഷ പരിപാടികൾക്ക് പിന്നാലെ ജ്വല്ലറി ഉടമ കോവിഡ് ബാധിച്ച് മരിച്ചതോടെ ഹൈദരാബാദിൽ ആശങ്ക ഉയരുന്നു. ഹിമായത്നഗറിലെ പ്രമുഖ ജ്വല്ലറി ഉടമയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് ഇദ്ദേഹത്തിന്റെ ജന്മദിന ആഘോഷ പരിപാടികൾ നടന്നത്. നൂറിലേറെ ആളുകളാണ് പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്. ഇദേഹവുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ പട്ടിക തയ്യാറാക്കുന്നത് കനത്ത വെല്ലുവിളിയാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.

 

ജ്വല്ലറി അസോസിയേഷനിലെ അംഗങ്ങളെ കൂടാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരാണ് പരിപാടിയിൽ പങ്കെടുത്തത്. അതേസമയം പാർട്ടിയിൽ പങ്കെടുത്തവരിൽ പലരും കോവിഡ് പരിശോധനയ്ക്ക് വിധേയരായിട്ടുണ്ടെന്നാണ് വിവരം. തെലങ്കാനയിൽ 22,312 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ഭൂരിഭാഗം കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഹൈദരാബാദിലാണ്. 11,537 പേർ രോഗമുക്തി നേടിയപ്പോൾ, 288 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.