Friday 25 September 2020




കാലാവസ്ഥയെകുറിച്ചോ കാലാവസ്ഥാമാറ്റങ്ങളെ കുറിച്ചോ ശാസ്ത്രത്തിന് എന്തെങ്കിലും അറിയുമെന്ന് താൻ കരുതുന്നില്ല ; ട്രംപ്

By online desk .15 Sep, 2020

imran-azhar

 

വാഷിംഗ്ടണ്‍: കാലാവസ്ഥയെകുറിച്ചോ കാലാവസ്ഥാമാറ്റങ്ങളെ കുറിച്ചോ ശാസ്ത്രത്തിന് എന്തെങ്കിലും അറിയുമെന്ന് താൻ കരുത്തുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാട്ടുതീ കനത്ത നാശം വിതച്ച കാലിഫോര്‍ണിയ സന്ദര്‍ശിക്കുന്നതിനിടെ ഉദ്യോഗസ്ഥനോടായിരുന്നു ട്രംപിന്റെ പരാമര്‍ശം. കാട്ടു തീക്ക് കാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന വാദത്തെയും ട്രംപ് തള്ളി.

 

ഫോറസ്റ്റ് മാനേജ്‍മെന്റിലെ പരാജയമാണ് കാട്ടുതീ ഉണ്ടാവാൻ കാരണമായതെന്ന് ട്രംപ് ആവർത്തിച്ചു തീപിടിത്തത്തിൽ ഏകദേശം അമ്പത് ലക്ഷം ഏക്കര്‍ വനമാണ് കത്തി നശിച്ചത്. 36 ആളുകള്‍ അപകടത്തില്‍ മരിച്ചുകാലാവസ്ഥാ മാറ്റമാണ് കാലിഫോര്‍ണിയയില്‍ അടിക്കടിയുണ്ടാകുന്ന തീപിടുത്തത്തിന് കാരണമെന്ന ശാസ്ത്രജ്ഞരുടെ വാദത്തെ ട്രംപ് തള്ളി. കഴിഞ്ഞ ദിവസം ട്രംപിനെ വീടിന് തീയിടുന്നയാളെന്ന് എതിര്‍ സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ആരോപിച്ചിരുന്നു.