Wednesday 18 July 2018

രക്ഷാ പേടക വിക്ഷേപണത്തിൽ ഐ എസ് ആർ ഓയ്ക്ക് വിജയം

By Sooraj S.06 Jul, 2018

imran-azhar

 

 

ചെന്നൈ: ഐ എസ് ആർ ഓയുടെ പുതിയ ദൗത്യവും വിജയകരമായി പരീക്ഷിച്ചു. ഐ എസ് ആർ ഓയുടെ രക്ഷാ പേടകത്തിന്റെ പരീക്ഷണ വിക്ഷേപണമാണ് വിജയകരമായി പൂർത്തിയാക്കിയത്. രക്ഷാ പേടകത്തിന്റെ പ്രത്യേകത എന്നുപറയുന്നത്, വിക്ഷേപണ വാഹനത്തിൽ സാങ്കേതിക തകരാറുകൾ സംഭവിക്കുകയാണെങ്കിൽ അതിനുള്ളിലുള്ള ശാസ്ത്രജ്ഞരെ സുരക്ഷിതമായി പുറത്തിറക്കാൻ സാധിക്കും. ഈ പരീക്ഷണം വിജയിച്ചതോടെ ശാസ്ത്ര സാങ്കേതിക വിദ്യയിൽ ഒരു പൊൻതൂവൽ കൂടിയായി. രാവിലെ ഏഴ് മണിയോടെ ശ്രീഹരിക്കോട്ടയിലാണ് വിക്ഷേപണം നടന്നത്. പരീക്ഷണ അടിസ്ഥാനത്തിൽ മനുഷ്യന് പകരം ഡമ്മിയാണ് പേടകത്തിൽ ഉണ്ടായിരുന്നത്. ശാസ്ത്ര സാങ്കേതിക വിദ്യയുടെ ജൈത്ര യാത്രക്ക് ഈ പരീക്ഷണ വിജയം കൂടുതൽ ഊർജം പകരുമെന്ന് ഐ എസ് ആർ ഓ ചെയർമാൻ കെ. ശിവന്‍ പറഞ്ഞു.