Monday 01 June 2020




ധനകാര്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ കേന്ദ്രത്തിലേക്ക്; പകരം ചുമതല ഏൽക്കാൻ ആളില്ലാത്ത അവസ്ഥ

By Chithra.15 Dec, 2019

imran-azhar

 

തിരുവനന്തപുരം : സംസ്ഥാന ധനകാര്യ വകുപ്പിലെ രണ്ട് മുതിർന്ന ഐഎഎസ്‌ ഉദ്യോഗസ്ഥർ കേന്ദ്ര മന്ത്രാലയങ്ങളിലേക്ക് പോകുന്നു. ധനവകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി മനോജ് ജോഷിയും ധനവിനിയോഗ സെക്രട്ടറി സഞ്ജീവ് കൗശിക്കുമാണ് കേന്ദ്ര ഡെപ്യൂട്ടേഷൻ ലഭിച്ചതോടെ കേരളത്തിൽ നിന്ന് പോകുന്നത്.

 

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് മുതിർന്ന ഉദ്യോഗസ്ഥർ സ്ഥാനക്കയറ്റം ലഭിച്ച് സംസ്ഥാനം വിടുന്നത്. മനോജ് ജോഷിക്ക് ഭക്ഷ്യ സംസ്കരണ മന്ത്രാലയത്തിലും സഞ്ജീവ് കൗശിക്കിന് ഫിനാൻഷ്യൽ സർവീസ് ഡയറക്ടറേറ്റിലുമാണ് പുതിയ നിയമനം ലഭിച്ചത്.

 

ഐഎഎസ് ഉദ്യൊഅസ്ഥർ കേന്ദ്ര ഡെപ്യൂട്ടേഷൻ ലഭിച്ച് പോകുന്നത് കേരളത്തെ സാരമായി തന്നെ ബാധിക്കും. നിർണായക ചുമതല വഹിക്കാൻ കഴിവുള്ള ഐഎഎസ് ഉദ്യോഗസ്ഥരുടെ അഭാവം സംസ്ഥാനത്ത് നിലവിലുണ്ട്. ഡെപ്യൂട്ടേഷന് പോയവർക്ക് പകരം പുതിയ സെക്രട്ടറിമാരെ കണ്ടെത്തുന്നത് വെല്ലുവിളിയാകും. നിലവിലുള്ള പല സെക്രട്ടറിമാരും അഞ്ചും ആറും തസ്തികകളുടെ ചുമതല ഇപ്പോൾ വഹിക്കുന്നുണ്ട്.