Monday 22 October 2018



ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് കുറയുന്നു

By Sooraj S.01 Jan, 1970

imran-azhar

 

 

ഇടുക്കി: കലിതുള്ളി പെയ്ത കാലവർഷത്തിൽ ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് ക്രമാതീതമായി വർധിച്ചിരുന്നു. തുടർന്ന് കനത്ത ജാഗ്രതാ നിർദേശമാണ് ഇതേ തുടർന്ന് നൽകിയിരുന്നത്. അണക്കെട്ടിൽ റെഡ് അലേർട്ടും നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ലഭിക്കുന്ന വിവരം അനുസരിച്ച് അണക്കെട്ടിന്റെ ജലനിരപ്പ് കുറയുന്നു എന്നാണ്. 2,396.34 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. ഒരാഴ്ച്ച കൂടി മഴ ലഭിച്ചാൽ മാത്രമേ ജലനിരപ്പിൽ വർദ്ധനവ് ഉണ്ടാകുകയുള്ളൂ എന്നും അധികൃതർ അറിയിച്ചു.

 

മഴയും നീരൊഴുക്കും കുറഞ്ഞെങ്കിലും കെഎസ്ഇബി പൂർണതോതിൽ വൈദ്യുതോത്പാദനം തുടരുന്നതും ജലനിരപ്പ് കൂടാതിരിക്കാൻ കാരണമായി. വരും ദിവസങ്ങളിലും ഇത് തുടർന്നാൽ ട്രയൽ റൺ ആവശ്യം വരില്ലെന്ന നിലപാടിലാണ് കെഎസ്ഇബി.

 

നിലവിൽ ആശങ്കകൾക്ക് സ്ഥാനമില്ലെന്നും കെ എസ ഇ ബി അറിയിച്ചു. അതെ സമയം ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് മലമ്പുഴ അണക്കെട്ടിലെ ഷട്ടറുകൾ ഭാഗീകമായി ഉയർത്തിയിരുന്നു. നിലവിൽ അത്തരം സാഹചര്യങ്ങൾ ഇടുക്കി അണക്കെട്ടിൽ വേണ്ടിവരില്ലെന്നും അധികൃതർ വ്യക്തമാക്കി.