Tuesday 19 March 2019


ഇടുക്കി അണക്കെട്ട് തുറക്കില്ലെന്ന് അധികൃതർ

By Sooraj S.05 Oct, 2018

imran-azhar

 

 

ഇടുക്കി: ഇടുക്കി ചെറുതോണിയിലെ അണക്കെട്ട് തുറക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞതിനാലാണ് തീരുമാനം. ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് നിലവിൽ 2387.72 അടിയാണ്. ജില്ലയിൽ കനത്ത മഴ ഉണ്ടാകുകയാണെങ്കിൽ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുമെന്നും അധികൃതർ അറിയിച്ചു. കനത്ത മഴയെ തുടർന്ന് വേണ്ട മുൻകരുതലുകൾ എടുക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് വൈകുന്നേരം 5:30ന് അവലോകന യോഗം ചേരും. ജില്ലകളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. മൽസ്യബന്ധന തൊഴിലാളികൾക്ക് കടലിൽ പോകുന്നതിനും വിലക്കുണ്ട്.