Monday 22 October 2018



ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു; അ​ണ​ക്കെ​ട്ട് തു​റ​ക്കു​ന്നു; ചൊ​വ്വാ​ഴ്ച ട്ര​യ​ൽ റ​ൺ

By BINDU PP .29 Jul, 2018

imran-azhar

 

 

ചെറുതോണി: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് തുറക്കുന്നതിന്‍റെ ഭാഗമായി ചൊവ്വാഴ്ച ട്രയൽ റൺ നടത്തും. ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടറുകളാണ് ട്രയൽ റണ്ണിനായി തുറക്കുക. ഷട്ടർ 40 സെന്‍റീമീറ്റർ നാല് മണിക്കൂർ നേരത്തേക്ക് തുറക്കും. ഇതിനൊടനുബന്ധിച്ച് തിങ്കളാഴ്ച ഉച്ചയോടെ ഓറഞ്ച് അലേർട്ടും പ്രഖ്യാപിക്കും. ദുരന്തനിവാരണ അഥോറിട്ടി അധികൃതർ ഞായറാഴ്ച രാത്രിയോടെ ഇടുക്കിയിലെത്തും. നിലവിൽ ഇടുക്കി അണക്കെട്ടിന്‍റെ ജലനിരപ്പ് 2394.28 അടിയാണ്. 2,400 അടിയാണ് പരമാവധി സംഭരണ ശേഷി.അപായ സൈറണ്‍ മുഴക്കി 15 മിനിറ്റിനു ശേഷമായിരിക്കും ചെറുതോണിയിലെ ഷട്ടറുകള്‍ തുറക്കുക. നദീതീര മേഖലകളില്‍ അനൗണ്‍സ്‌മെന്‍റും നടത്തും. പെരിയാറിന്‍റെ തീരത്ത് താമസിക്കുന്നവര്‍ക്ക് ചൊവ്വാഴ്ച നോട്ടീസ് നല്‍കും. ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുന്ന സാഹചര്യം കണക്കിലെടുത്ത് 12 ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇടുക്കി സംഭരണി മുതല്‍ ലോവര്‍ പെരിയാര്‍ ഡാം വരെ 24 കിലോമീറ്റര്‍ ദൂരത്തിലാണ് മുന്‍കരുതല്‍ നടപടികൾ.