Saturday 18 August 2018

ഇടുക്കി അണക്കെട്ട് ജലനിരപ്പ് 2396.30 അടിയായി തുടരുന്നു

By Sooraj S.01 Jan, 1970

imran-azhar

 

 

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ മാറ്റമില്ലാതെ തുടരുന്നു. നിലവിൽ 2396.30 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ജലനിരപ്പ് 2398 അടിയിലെത്തിയാൽ ട്രയൽ റൺ നടത്തുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. മഴയും നീരൊഴുക്കും കുറഞ്ഞെങ്കിലും കെഎസ്ഇബി പൂർണതോതിൽ വൈദ്യുതോത്പാദനം തുടരുന്നതും ജലനിരപ്പ് കൂടാതിരിക്കാൻ കാരണമായി. വരും ദിവസങ്ങളിലും ഇത് തുടർന്നാൽ ട്രയൽ റൺ ആവശ്യം വരില്ലെന്ന നിലപാടിലാണ് കെഎസ്ഇബി. അതുകൊണ്ട് തന്നെ ആശങ്കകൾക്ക് നിലവിൽ സ്ഥാനമില്ലെന്നും അധികൃതർ അറിയിച്ചു. മഴയുടെ കുറവും ജലനിരപ്പ് വർദ്ധിക്കാതിരിക്കാൻ സഹായകമായി. ജലനിരപ്പ് 2398 എത്താൻ ഇനിയും ദിവസങ്ങൾ എടുക്കുമെന്നും അധികൃതർ അറിയിച്ചു. അതേസമയം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഓഗസ്റ്റ് ആറ്, എട്ട് തീയതികളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.