Saturday 06 June 2020




ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2397.50 അടിയായി ഉയർന്നു

By Sooraj S.01 Jan, 1970

imran-azhar

 

 

ഇടുക്കി: ജില്ലയിൽ അനുഭവപ്പെട്ട ശക്തമായ മഴയിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വൻ തോതിൽ ഉയർന്നു. നിലവിൽ 2397.50 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. മണിക്കൂറിൽ 0.06 അടി എന്ന നിരക്കിലാണു ജലനിരപ്പുയരുന്നത്. എന്നാണ് കണക്ക്. മാത്രമല്ല ജലനിരപ്പ് 2398 അടിയിൽ എത്തുന്നതോടെ ട്രയൽ റൺ നടത്തുമെന്നും സർക്കാർ തീരുമാനിച്ചു. ജലനിരപ്പ് 2398 അടിയിലെത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. 128 മില്ലീലിറ്റർ മഴയാണ് ഇന്നലെ അണക്കെട്ടിന്റെ സമീപ പ്രദേശങ്ങളിൽ ലഭിച്ചത്. ജലനിരപ്പ് 2398ൽ എത്തി 24 മണിക്കൂറുകൾക്കകം ഷട്ടറുകൾ തുറക്കുമെന്നും അധികൃതർ അറിയിച്ചു.