Thursday 22 August 2019




മഴ കനക്കുന്നു: ഞായറാഴ്ച ഇടുക്കി, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ട്

By Sooraj Surendran .20 Jul, 2019

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി, കാസർഗോഡ് ജില്ലകളിൽ ഞായറാഴ്ച റെഡ് അലേർട്ട് പ്രഖ്യാപിച്ചു. അതേസമയം തിങ്കളാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മഴ ശക്തമായി തുടരുന്നതിനാൽ വെള്ളപ്പൊക്കത്തിനും, ഉരുൾപ്പൊട്ടലിലിനും സാധ്യതയുള്ളതായാണ് വിവരം. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കാനാണ് മുന്നറിയിപ്പ്. റെഡ് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.പെരിങ്ങൽക്കുത്ത് ഡാമിന്റെ ജലനിരപ്പ് ഉയർന്നതിനാൽ നാല് ഷട്ടറുകൾ തുറന്നു. ഇടുക്കി ജില്ലയിലെ കൊന്നത്തടിയിൽ ഉരുൾപൊട്ടലിൽ രണ്ടേക്കർ കൃഷിസ്ഥലം നശിച്ചു. കനത്ത മഴയെ തുടർന്ന് വിവിധ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങൾ വെള്ളത്തിലാണ്.