Saturday 26 September 2020




കൂടുതല്‍ പരിശോധനകള്‍ നടന്നാല്‍ യു.എസിനേക്കാള്‍ രോഗികള്‍ ഇന്ത്യയിലും ചൈനയിലുമായിരിക്കുമെന്ന് ട്രംപ്

By praveenprasannan.06 Jun, 2020

imran-azhar

വാഷിംഗ്്ടണ്‍ : കോവിഡ് ടെസ്റ്റുകള്‍ കൂടുതല്‍ നടത്തിയാല്‍ അമേരിക്കയെക്കാള്‍ കൂടുതല്‍ രോഗികള്‍ ഇന്ത്യയിലും ചൈനയിലും ആയിരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൂടുതല്‍ പരിശോധനകള്‍ നടത്തുന്നതിനാലാണ് ലോകത്ത് ഏറ്റവുമധികം കോവിഡ് രോഗികളും മരണവും അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.


അമേരിക്കയില്‍ രണ്ട് കോടിയോളം പരിശോധനകളാണ് നടത്തിയത്. ജര്‍മ്മനി 40 ലക്ഷത്തോളം പരിശോധനകളും ദക്ഷിണ കൊറിയ 30 ലക്ഷത്തോളം പരിശോധനകളും നടത്തി. ഈ രാജ്യങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തിയാല്‍ കൂടുതല്‍ രോഗികളെ കണ്ടെത്താനാകുമെന്ന് മന്ത്രി പറഞ്ഞു.


അമേരിക്കയിലാണ് ഇപ്പോള്‍ ലോകത്ത് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് .ഇതുവരെ 1,897,239 പേര്‍ക്കാണ് അമേരിക്കയില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതുവരെ 109,127 പേര്‍ മരിച്ചു.


അതേസമയം രോഗബാധിതരുടെ എണ്ണത്തില്‍ ശനിയാഴ്ച ഇന്ത്യ ഇറ്റലിയെ മറികടന്നിരുന്നു. കണക്കുകള്‍ പ്രകാരം നിലവില്‍ രാജ്യത്ത് 236,657 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.