Friday 22 June 2018

അവിഹിതം: പാകിസ്ഥാനില്‍ യുവതിക്ക് വധശിക്ഷ

By praveen prasannan.29 May, 2017

imran-azhar

ലാഹോര്‍: ബന്ധുവായ യുവാവുമായി അവിഹിത ബന്ധം ആരോപിച്ച് പാകിസ്ഥാനില്‍ പത്തൊന്പത് വയസുകാരിക്ക് വധശിക്ഷ വിധിച്ചു. ഗ്രാമസഭയാണ് ശിക്ഷ വിധിച്ചത്.

പഞ്ചാബ് പ്രവിശ്യയിലെ രജന്‍പൂരിലാണ് സംഭവം. എന്നാല്‍ യുവാവ് തന്നെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പറയുന്നത്.

ഖലീല്‍ അഹമ്മദ് എന്ന ബന്ധുവുമായി പെണ്‍കുട്ടിക്ക് അവിഹിത ബന്ധമുണ്ടെന്നണ് ഗ്രാമസഭ കണ്ടെത്തിയത്. ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നും എന്നാല്‍ തന്‍റെ വാദം അംഗീകരിക്കാന്‍ ഗ്രാമ സഭ കൂട്ടാക്കിയില്ലെന്നും പെണ്‍കുട്ടി പറയുന്നു.

ഗ്രാമസഭയില്‍ നിന്ന് നീതി കിട്ടാതെ വന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടി പൊലീസ് സ്റ്റേഷനെ അഭയം പ്രാപിച്ചു. ഗ്രാമ സഭാംഗങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തെന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയെ സര്‍ക്കാര്‍ വക അഭയകേന്ദ്രത്തിലേക്ക് മാറ്റി.