Saturday 11 July 2020




പൗരത്വ നിയമം അനവസരത്തിലുള്ളതെന്ന് രാമചന്ദ്ര ഗുഹ

By Sooraj Surendran .20 Jan, 2020

imran-azhar

 

 

ന്യൂ ഡൽഹി: പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വഭേദഗതി നിയമം അനവസരത്തിലുള്ളതാണെന്ന് പ്രശസ്ത ചരിത്രകാരൻ രാമചന്ദ്ര ഗുഹ. രാജ്യത്ത് യുവതലമുറ തൊഴിലില്ലാതെ അലയുകയാണെന്നും, സാമ്പത്തിക പ്രതിസന്ധികളും, പാരിസ്ഥിതിക പ്രശ്നങ്ങളും വേട്ടയാടുന്നു, ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കുമ്പോഴാണ് കേന്ദ്രസർക്കാർ പൗരത്വ നിയമം നടപ്പിലാക്കുന്നതെന്നും അദ്ദേഹം പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പൗരത്വ നിയമം യുക്തിരഹിതവും അധാര്‍മികവുമാണെന്നും രാമചന്ദ്ര ഗുഹ കുറ്റപ്പെടുത്തി. ഈ നിയമം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരെ ഇത് കൂടുതല്‍ അരക്ഷിതത്വത്തിലാക്കുമെന്നും ജനങ്ങളെ തമ്മിലടിപ്പിക്കാതെ പൗരത്വ നിയമം പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി വ്യാപക പ്രതിഷേധമാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉണ്ടായത്.