Monday 13 July 2020




തമിഴ്നാട്ടില്‍ 24 മണിക്കൂറിനിടെ 1478 കോവിഡ് കേസുകള്‍, 19 മരണം

By praveenprasannan.06 Jun, 2020

imran-azhar

ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് രോഗ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഇതുവരെ 30172 പേരെയാണ് രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 1478 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. 19 മരണവും ഉണ്ടായി. ചെന്നൈയിലാണ് മുഴുവന്‍ മരണവും സംഭവിച്ചത്.


തമിഴ്നാട്ടില്‍ ആകെ 254 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്.ഇതില്‍ 198 മരണങ്ങളും ചെന്നൈയിലാണ് നടന്നത് .ചെന്നൈയില്‍ 20955 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു. ഇതില്‍ 1146 കേസുകള്‍ ശനിയാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തയാണ്്.


അതിനിടെ സംസ്ഥാനത്ത് 633 പേര്‍ കൂടി രോഗമുക്തരായി. ഇതോടെ സംസ്ഥാനത്ത് കോവിഡ് ഭേദമായവരുടെ എണ്ണം 16395 ആയി.നിലവില്‍ ചികിത്സയിലുളളത് 13523 പേരാണ്.