Friday 26 May 2017

ഇടുക്കി ജില്ലയിലെ പട്ടയമേള നാളെ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

By BINDU PP.20 May, 2017

imran-azhar

 

 

 


ഇടുക്കി: ഇടുക്കി ജില്ലയിലെ പട്ടയ വിതരണം നാളെ നടക്കും. കട്ടപ്പന സെന്റ് ജോര്‍ജ് ചര്‍ച്ച് പാരീഷ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പട്ടയ വിതരണം ഉദ്ഘാടനം ചെയ്യും. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് പട്ടയമേള സംഘടിപ്പിച്ചിട്ടുള്ളത്.ട്ടയമേളയില്‍ റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ എം എം മണി, കെ രാജു, മാത്യു ടി തോമസ്, തോമസ് ചാണ്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, ജോയ്സ് ജോര്‍ജ് എംപി, ജില്ലയിലെ എംഎല്‍എമാര്‍ എന്നിവര്‍ പട്ടയമേളയില്‍ സംബന്ധിക്കും.പതിനായിരം പേര്‍ക്കാണ് പട്ടയം നല്‍കാന്‍ തീരുമാനമായിട്ടുള്ളത്. ഇതില്‍ 5500 പേര്‍ക്കാണ് ഞായറാഴ്ച പട്ടയം നല്‍കുന്നത്. 1993 ചട്ടപ്രകാരം 3480 പട്ടയങ്ങളും, 1964 ചട്ടപ്രകാരം 2010 പട്ടയങ്ങളുമാണ് തയാറായിട്ടുള്ളത്.ഇടതു സര്‍ക്കാരിന്റെ സംസ്ഥാനത്തെ രണ്ടാമത്തെ പട്ടയ മേളയാണിത്. ആദ്യ പട്ടയമേള കാസര്‍കോട് നടന്നിരുന്നു. കാസര്‍കോട് ഭൂരഹിതരായ 2247 കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി പട്ടയം വിതരണം ചെയ്തു.