Monday 13 July 2020




മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 83,000 ലേക്കടുക്കുന്നു

By praveenprasannan.06 Jun, 2020

imran-azhar

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 83,000 ലേക്കടുക്കുന്നു. ശനിയാഴ്ച 2,739 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 82,698 ആയി.


കോവിഡ് മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ 120 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 2,969 ആയി. 37,390 പേര്‍ക്ക് സംസ്ഥാനത്ത് രോഗമുക്തിയുണ്ടായി.


എന്നാല്‍ മുംബൈയില്‍ മാത്രം കോവിഡ് ബാധിതരുടെ എണ്ണം 47,128 ആയി. 24 മണിക്കൂറിനിടെ 174 പേര്‍ക്കാണ് മുംബൈയില്‍ കോവിഡ് സ്ഥിരീകരിച്ചത്.