Tuesday 23 April 2019


ഐ സി യുവിൽ കെട്ടിയിട്ട് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു: നില അതീവ ഗുരുതരം: പ്രതികൾ ഒളിവിൽ

By Sooraj Surendran.04 Nov, 2018

imran-azhar

 

 

ലക്‌നൗ: ഉത്തർപ്രദേശിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായത്. ബറേലിയിലെ സ്വകാര്യ ആശുപത്രിയിലാണ് ക്രൂര കൃത്യം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പോലീസുകാർക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പെൺകുട്ടിയെ പാമ്പ് കടിയേറ്റതിനെ തുടർന്നാണ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആശുപത്രി ജീവനക്കാർ കുട്ടിക്ക് മയങ്ങാനായി ഇഞ്ചക്ഷൻ നൽകുകയും ശേഷം ബലാത്സംഗം ചെയ്യുകയുമായിരുന്നു. കുട്ടിയെ വാർഡിലേക്ക് മാറ്റിയപ്പോഴാണ് വീട്ടുകാർ പീഡന വിവരം അറിയുന്നത്. തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു. പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.