Tuesday 02 June 2020




കൊറോണ ; ലോകത്താകെ 15,11,104 ആളുകൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു ;മരണം 88,338 ആയി

By online desk .08 Apr, 2020

imran-azhar


വാഷിങ്ടൺ: ലോക രാജ്യങ്ങൾ കൊറോണ വ്യാപനം നിയന്ത്രിക്കാനാവാതെ നിൽക്കുന്നു. അനുദിനം കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിച്ചുകൊണ്ടേയിരിക്കുന്നു എന്നാണ് ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി പുറത്തുവിട്ട കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്  ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം 15,11,104 ആയി കൂടാതെ മണസംഖ്യ 88,338 ആയി ഉയർന്നു. അതേസമയം യൂറോപ്പിൽ മാത്രം എട്ട് ലക്ഷത്തിനടുത്ത് ആളുകൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

 

അമേരിക്കയിൽ വൈറസ് ബാധിതരുടെ എണ്ണം 4 .30 ലക്ഷമായി കഴിഞ്ഞ ഒരുദിവസത്തിനിടയിൽ 1400ഓളം ആളുകളാണ് അമേരിക്കയിൽ മരിച്ചത്. ഇവിടെ ആകെ മരണം 14,500 പിന്നിട്ടു. ഇറ്റലിയിൽ വൈറസ് ബാധമൂലം , 17,669 പേർ മരിച്ചു. രോഗബാധിതരുടെ എണ്ണം 139,442 ആയി. സ്‌പെയിനിൽ രോഗബാധിതരുടെ എണ്ണം ഒന്നര ലക്ഷത്തിനടുത്തായപ്പോൾ മരണം 14,792 ൽ എത്തി .

 


ഫ്രാൻ‌സിൽ മരണം 10,000 പിന്നിട്ടു. കൊറോണ ബാധിതരുടെ എണ്ണം 113,959 ആയി. ജർമനിയിലും രോഗികളുടെ എണ്ണം 1.13 ലക്ഷം കടന്നു. എന്നാൽ വൈറസ് പ്രഭവ കേന്ദ്രമായ ചൈനയിൽ കൊറോണ കേസുകളുടെഎന്നതിലും മരണ നിരക്കിലും ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.