Friday 14 December 2018


അച്ഛനെ രക്ഷിക്കുന്നതിനിടെ മകനും ഷോക്കേറ്റ് മരിച്ചു

By Sooraj S.15 Jul, 2018

imran-azhar

 

 

വടക്കാഞ്ചേരി: ഇന്ന് ഉച്ചക്ക് വടക്കാഞ്ചേരിയിലെ പൂണിപ്പാടം സ്വദേശിയായ മോഹനനും മകൻ ശ്രെയസുമാണ് ഷോക്കേറ്റ് മരിച്ചത്. വീട്ടിലുണ്ടായിരുന്ന കേടായ മോർട്ടർ പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. വീട്ടിലെ വൈദ്യുതി ഉപയോഗിച്ചാണ് മോഹനൻ മോർട്ടർ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചത്. അബദ്ധവശാൽ ഷോക്കേൽക്കുകയായിരുന്നു. മോഹനനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മകൻ ശ്രയസിന് ഷോക്കേറ്റത്. ഇവരെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.