Tuesday 07 April 2020




വിജയിയുടെ ഭാര്യയെയും ആദായനികുതി വകുപ്പ് ചോദ്യം ചെയ്യുന്നു; ഇതുവരെ കണ്ടെത്തിയത് 77 കോടി രൂപ

By Sooraj Surendran.06 Feb, 2020

imran-azhar

 

 

ചെന്നൈ: ചെന്നൈ പാനൂരിലെ വസതിയിൽ തമിഴ് നടൻ വിജയിയുടെ ഭാര്യ സംഗീതയെയും ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നു. ഇതുവരെ നടന്ന പരിശോധനയിൽ 77 കോടി രൂപയാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. സംഗീതയുടെ പേരിലുള്ള സ്വത്ത് വിവരങ്ങളുടെ രേഖകളും ഉദ്യോഗസ്ഥർ പരിശോധിച്ചു. വിജയിയുടെ ചെന്നൈയിലെ വസതിയിൽ നടക്കുന്ന ചോദ്യം ചെയ്യൽ 24 മണിക്കൂറുകൾ പിന്നിട്ടിട്ടും തുടരുകയാണ്. സമീപകാലത്ത് പുറത്തിറങ്ങിയ ബിഗിൽ എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് നിലവിൽ ചോദ്യം ചെയ്യൽ നടക്കുന്നത്. ചോദ്യം ചെയ്യൽ പൂർത്തിയായശേഷം മാത്രമേ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.