Tuesday 18 September 2018



ഇന്ത്യയും ഫ്രാന്‍സും 14 കരാറുകളിൽ ഒപ്പുവെച്ചു

By Abhirami Sajikumar.10 Mar, 2018

imran-azhar

ന്യൂഡല്‍ഹി: ഇന്ത്യയും ഫ്രാന്‍സും സഹകരണത്തിനായുള്ള 14 കരാറുകളില്‍ ഒപ്പുവച്ചു.സുരക്ഷ, ആണവോര്‍ജ്ജം, വിദ്യാഭ്യാസം, നഗര വികസനം, പരിസ്ഥിതി സഹകരണം, റെയില്‍വേ വികസനം എന്നിവ സംബന്ധിച്ച കരാറുകളും ഇരുരാജ്യങ്ങളും ഒപ്പുവച്ചവയില്‍ പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യയിലെത്തിയ ഫ്രാന്‍സ് പ്രധാനമന്ത്രി ഇമ്മാനുവേല്‍ മാക്രോണും നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്.

സുരക്ഷാ-പ്രതിരോധ മേഖലകളില്‍ ഇരു രാജ്യങ്ങള്‍ക്കും കൂടുതല്‍ സഹകരിച്ച്‌ പ്രവര്‍ത്തിക്കാനാകുമെന്നും തീവ്രവാദവും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ തുടച്ചു നീക്കുന്നതിന് ഒരുമിച്ച്‌ പ്രവര്‍ത്തിക്കുമെന്നും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ മാക്രോണ്‍ ചൂണ്ടിക്കാട്ടി. പ്രതിരോധ രംഗത്ത് 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുമായി സഹകരിച്ച്‌ നിക്ഷേപം നടത്തുന്നതിന് ഫ്രാന്‍സിലെ കമ്പനികളെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.