Thursday 14 November 2019




പാക് ഭീകരക്യാമ്പുകൾക്ക് നേരെ ഇന്ത്യയുടെ പ്രത്യാക്രമണം; 5 പാക് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

By Sooraj Surendran.20 Oct, 2019

imran-azhar

 

 

ശ്രീനഗർ: പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ച് നടത്തിയ ആക്രമണത്തിന് ഇന്ത്യൻ സേന ശക്തമായ തിരിച്ചടി നൽകി. ഭീകരരെ തുടർച്ചയായി ഇന്ത്യൻ പ്രദേശത്തേക്ക് എത്തിക്കുന്ന പാക്ക് ഭീകര ക്യാംപുകളിലേക്കു പീരങ്കികൾ ഉപയോഗിച്ചാണു സേന ആക്രമണം നടത്തിയത്. കുപ്‍വാരയിൽ പാക് സൈന്യം നടത്തിയ വെടിവെയ്പ്പിൽ 2 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു.

Indian army has used artillery guns to target the terrorist camps which have been actively trying to push terrorists into Indian territory. https:/t.co/MHfOLqbYUr

— ANI (@ANI) 20 October 2019 " target="_blank">

ഇതിന് തിരിച്ചടി എന്ന നിലയിലാണ് പാക്ക് അധിനിവേശ കശ്മീരിലെ ഭീകര ക്യാംപുകൾക്ക് നേരെ ഇന്ത്യൻ സേന ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിൽ 5 പാക് സൈനികർ കൊല്ലപ്പെട്ടതായി എഎൻഐ റിപ്പോർട്ട് ചെയ്തു. അതേസമയം അതിർത്തിലംഘിച്ച് ഇന്ത്യ ഷെല്ലാക്രമണം നടത്തിയതായും പാക്കിസ്ഥാൻ ആരോപിച്ചു. ജുറ, ഷാക്കോട്ട്, നൗഷേരി സെക്ടറുകളിലാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നും പാക് അധികൃതർ അറിയിച്ചു.