Wednesday 03 June 2020




'കൊറോണവ്യാപനത്തിന്റെ നിര്‍ണായകമായ രണ്ടാഴ്ചക്കാലത്തിലേക്ക് നാം കടക്കുന്നു'; പി.ചിദംബരം

By Sooraj Surendran .06 Apr, 2020

imran-azhar

 

 

ന്യൂ ഡൽഹി: രാജ്യം കടന്നുപോകാനിരിക്കുന്നത് കൊറോണവ്യാപനത്തിന്റെ നിര്‍ണായകമായ രണ്ടാഴ്ചക്കാലത്തിലേക്കെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. കൊറോണ വൈറസിനെതിരായുള്ള പോരാട്ടത്തിന് എല്ലാ പിന്തുണയും നല്‍കാമെന്ന് പ്രതിപക്ഷനേതാക്കള്‍ പ്രധാനമന്ത്രിക്ക്‌ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ചിദംബരം ട്വീറ്റ് ചെയ്തു. അതേസമയം കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചകളും, പോരായ്മകളും കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷകക്ഷികളും പ്രധാനമന്ത്രിയെ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും ചിദംബരം ട്വീറ്റ് ചെയ്തു. സര്‍ക്കാരിന് നല്‍കുന്ന പിന്തുണയുടെ ഭാഗമായി വിമര്‍ശനങ്ങളെ കണക്കാക്കണമെന്നും ചിദംബരം സൂചിപ്പിച്ചു.