Thursday 18 October 2018



ചരിത്ര നേട്ടം കൈവിട്ട് ഇന്ത്യ; തോൽവി 31 റൺസിന്

By Sooraj S.01 Jan, 1970

imran-azhar

 

 

ബെർമിംഗ്ഹാം: ഇന്ത്യയും ഇംഗ്ലണ്ടുമായി നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 31 റൺസിന്റെ തോൽവി. മത്സരത്തിന്റെ എല്ലാ മേഖലയിലും മികച്ച പ്രകടനമാണ് ഇരു ടീമുകളും കാഴ്ചവെച്ചത്. 194 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് വെറും 162 റൺസ് നേടാൻ സാധിച്ചുള്ളൂ. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെതിരെ മികച്ച ബൗളിംഗ് പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. എന്നാൽ ആ മികവ് ബാറ്റിങ്ങിൽ തുടരാൻ ഇന്ത്യക്ക് സാധിച്ചില്ല. 51 റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോലിയും 31 റൺസെടുത്ത ഓൾ റൗണ്ടർ ഹാർദിക്ക് പാണ്ട്യയുമാണ് ബാറ്റിങ്ങിൽ നീതി പുലർത്തിയത്. എന്നാൽ ഇരുവരുടെയും ഇന്നിങ്സിന് ടീമിനെ വിജയത്തിലേക്ക് നയിക്കാൻ സാധിച്ചില്ല. ബെൻ സ്റ്റോക്സ് ൪ വിക്കറ്റ് നേടി കൂടാതെ ആൻഡേഴ്സണും ബ്രോഡും 2 വിക്കറ്റ് വീതം വീഴ്ത്തി. സാം കുറാനാണ് പപ്ലേയർ ഓഫ് ദി മാച്ച്