Monday 30 November 2020




സ്പുട്നിക് 5 ഇന്ത്യയിലടക്കം ഉത്പാദിപ്പിക്കുന്നത് പരിഗണനയിൽ: വ്ളാദിമിര്‍ പുതിൻ

By Web Desk.17 Nov, 2020

imran-azhar

 

 

മോസ്‌കോ: സ്പുട്നിക് 5 എന്ന റഷ്യയുടെ കോവിഡ് പ്രതിരോധ വാക്സിൻ ഇന്ത്യയിലുൾപ്പെടെ ഉത്പാദിപ്പിക്കുന്നത് ആലോചിക്കുന്നതായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിൻ. ഓഗസ്റ്റിലാണ് റഷ്യ ലോകത്തെ ആദ്യ കോവിഡ് പ്രതിരോധ വാക്സിന്‍ തങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി പ്രഖ്യാപിക്കുന്നത്. വാക്സിന്റെ രജിസ്ട്രേഷന്‍ നടത്തിയതും ക്ലിനിക്കല്‍ ട്രയലുകള്‍ പൂർത്തിയാക്കുന്നതിന് മുൻപാണ്. ബ്രിക്സ് രാജ്യങ്ങളായ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ വാക്സിന്‍ ഗവേഷണ കേന്ദ്രങ്ങളുടെ നിര്‍മാണം വേഗത്തിലാക്കാനുളള നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവച്ചു. പരീക്ഷങ്ങളുടെ അടിസ്ഥാനത്തിൽ വാക്സിന്‍ 92 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി റഷ്യ അവകാശവാദമുന്നയിച്ചിരുന്നു. കോവിഡ് വാകസിന്‍ നിര്‍മാതാക്കളായ ഫൈസര്‍, ബയോണ്‍ടെക്ക് എന്നിവയും മോഡേണയും തങ്ങളുടെ വാക്‌സിന്‍ 90 ശതമാനത്തിലധികം ഫലപ്രദമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.