Friday 27 May 2022




രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നു; ആകെ റിപ്പോർട്ട് ചെയ്തത് 781 കേസുകൾ

By സൂരജ് സുരേന്ദ്രന്‍.29 Dec, 2021

imran-azhar

 

 

ന്യൂ ഡൽഹി: രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കേസുകൾ വ്യാപകമായി വർധിക്കുന്നു.

 

രാജ്യതലസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 238 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

 

ഇതോടെ രാജ്യത്തെ ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 781 ആയി ഉയർന്നു.

 

ഈ സാഹചര്യത്തിൽ പല സംസ്ഥാനങ്ങളിൽ 'നൈറ്റ് കർഫ്യു' ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളും ഏർപ്പെടുത്തി.

 

മഹാരാഷ്ട്രയിൽ ഒമിക്രോൺ വേരിയന്റിന്റെ 167 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു.

 

നിലവിൽ ഡൽഹിയിലാണ് കൂടുതൽ രോഗികളുള്ളത്.

 

അതേസമയം അടിയന്തിര സാഹചര്യങ്ങളിൽ മുതിർന്നവർക്കുള്ള നിയന്ത്രിത ഉപയോഗത്തിനായി കോർബെവാക്സ്, കോവോവാക്സ് കൊവിഡ് വാക്സിനുകളും ആൻറി-വൈറൽ മരുന്നായ മോൾനുപിരാവിറിനും കേന്ദ്രം അംഗീകാരം നൽകിയിരുന്നു.