Friday 14 August 2020




കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന: റഷ്യയെയും മറികടന്ന് ഇന്ത്യ മൂന്നാം സ്ഥാനത്ത്

By Sooraj Surendran.05 Jul, 2020

imran-azhar

 

 

ന്യൂ ഡൽഹി: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ റഷ്യയെയും മറികടന്ന് ഇന്ത്യ മൂന്നാം സ്ഥാനത്ത്. 697,069 പേർക്കാണ് നിലവിൽ ഇന്ത്യയിൽ കോവിഡ് ബാധിച്ചിരിക്കുന്നത്. നാല് ലക്ഷത്തോളം രോഗികൾ രോഗമുക്തി നേടിയപ്പോൾ 19,268 മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്നാട് സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം ദിനംപ്രതി കൂടുന്നത് ആശങ്കയ്ക്കിടയാക്കുന്നു. 2,959,188 രോഗബാധിതരുള്ള അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 132,418 രാജ്യത്ത് ഇതുവരെ മരിച്ചത്. 1,261,420 പേർ രോഗമുക്തി നേടി. ബ്രസീലിൽ 1,579,837 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ, 64,383 രോഗബാധിതരാണ് മരിച്ചത്. റഷ്യയിൽ 681,251 പേർക്കും, സ്‌പെയിനിൽ 297,625 പേർക്കും, യുകെയിൽ 285,416 പേർക്കും രോഗം സ്ഥിരീകരിച്ചു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. രണ്ട് ലക്ഷത്തോളം രോഗബാധിതരാണ് സംസ്ഥാനത്തുള്ളത്. 8,671 പേർ മരണപ്പെടുകയും ചെയ്തു.