Friday 24 September 2021




യു.കെ.യിൽ എത്തുന്ന ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ ഇപ്പോഴു റെഡ് ലിസ്റ്റിൽ

By സൂരജ് സുരേന്ദ്രന്‍.29 Jul, 2021

imran-azhar

 

 

കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച ശേഷം യു.എസിൽ നിന്നും യൂറോപ്യൻ യൂണിയൻരാജ്യങ്ങളിൽ നിന്നും യു.കെ.യിൽ എത്തുന്ന യാത്രക്കാർക്ക് നിർബന്ധിത ക്വാറന്റൈൻ ഒഴിവാക്കിയെങ്കിലും ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ ഇപ്പോഴും റെഡ് ലിസ്റ്റിൽ തന്നെ തുടരുകയാണ്.

 

നിലവിൽ ഇന്ത്യയിൽ നിന്ന് അന്താരാഷ്ട്ര യാത്ര നിരോധിക്കപ്പെട്ട നിലയിലാണ്. ഇന്ത്യയിൽ കണ്ടെത്തിയ ഡെൽറ്റാ വേരിയന്റ് യുകെയിൽ ശക്തമായ വേരിയന്റായി തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി.

 

അതേസമയം യുകെയിൽ അവരുടെ കോവിഡ് 19 വാക്‌സിൻ ലഭിച്ച ആളുകൾക്ക് ക്വാറന്റൈൻ നിയമങ്ങൾ ഒഴിവാക്കാൻ നിർദ്ദേശങ്ങൾ നൽകിയിരിക്കുകയാണ്.

 

ഓഗസ്റ്റ് 2 തിങ്കളാഴ്ച പ്രാദേശിക സമയം പുലർച്ചെ 4 മണി മുതൽ, യൂറോപ്യൻ മെഡിസിൻസ് ഏജൻസിയോ അല്ലെങ്കിൽ യു.എസിൽ അംഗീകാരമുള്ള വാക്‌സിനുകളോ ഉപയോഗിച്ച് പൂർണ്ണമായി വാക്‌സിനേഷൻ എടുക്കുന്നവർക്ക് ക്വാറന്റീൻ ഇല്ലാതെ ഇംഗ്ലണ്ടിലേക്ക് പോകാൻ കഴിയും.