Saturday 25 January 2020




പാക് പ്രധാനമന്ത്രിയുടെ പരാമർശങ്ങൾക്ക് ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

By Sooraj Surendran .19 Feb, 2019

imran-azhar

 

 

ന്യൂ ഡൽഹി: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പരാമർശങ്ങൾക്ക് അതെ നാണയത്തിൽ തിരിച്ചടി നൽകി ഇന്ത്യ. പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാൽ പ്രത്യാക്രമണം ഉണ്ടാകുമെന്ന് ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. പുൽവാമയിലെ നടന്ന ഭീകരാക്രമണത്തിൽ പാകിസ്ഥാന് പങ്കില്ലെന്നും ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. എന്നാൽ പാകിസ്ഥാൻ തെറ്റിദ്ധരിപ്പിക്കുകയാണെന്നും, ആക്രമണത്തിന് പിന്നിലുള്ളവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് അക്രമണമുണ്ടായതെന്ന പാകിസ്ഥാന്റെ വാദം ഖേദകരമാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഓരോ കാരണങ്ങൾ പറഞ്ഞ് പാകിസ്ഥാൻ വിഷയത്തിൽ നിന്നും പിന്മാറുകയാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി.