Tuesday 20 November 2018


അവസാന പന്തിലെ ഹോപ്പ്; ഇന്ത്യയെ 'ടൈ'യിൽ എത്തിച്ച് വിൻഡീസ്

By Sarath Surendran.24 Oct, 2018

imran-azhar

 


വിശാഖപട്ടണം : സമനിലയിൽ കൈകൊടുത്തു ഇന്ത്യയും വെസ്റ്റ് ഇൻഡീസും. രണ്ടാം ഏകദിനത്തില്‍ ഒപ്പത്തിനൊപ്പം ഇരു ടീമുകളും നേർക്ക് നേർ പൊരുതി സമനിലയിലെത്തിച്ചു. ഉമേഷ് യാദവ് എറിഞ്ഞ അവസാന ഓവറിൽ വിൻഡീസിനു വിജയത്തിലേക്ക് എത്താൻ 14 റണ്‍സ് കൂടി കൂട്ടിച്ചേർക്കേണ്ടതായി ഉണ്ടായിരുന്നു.എന്നാൽ ഷായ് ഹോപ്, ആഷ്‌ലി നഴ്സ്, കെമർ റോച്ച് എന്നിവർക്ക് 13 റൺസെടുക്കാനേ സാധിച്ചുളു.

 


ഇന്ത്യ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ സെഞ്ചുറി തിളക്കം ഉൾപ്പടെ സ്വന്തമാക്കിയത് 321 റൺസ്. വിൻഡീസിന്റെ വിജയലക്ഷ്യം 322 റൺസായിരുന്നു. എന്നാൽ വിൻഡീസിന്റെ ഏഴു വിക്കറ്റ് നഷ്ടത്തിൽ അതേ സ്കോറിൽ എത്തിച്ചാണ് ഇന്ത്യ മൽസരം സമനിലയിലാക്കിയത്.

 

അവസാന പന്തിൽ വിൻഡീസിന് വിജയത്തിലേക്ക് എത്താൻ അഞ്ചു റൺസ് അവശേഷിക്കെയാണ് പന്ത് ബൗണ്ടറിയിലെത്തിച്ച് ഷായ് ഹോപ്പ് മൽസരം ടൈയിൽ എത്തിച്ചത്. ഹോപ് 134 പന്തിൽ 10 ബൗണ്ടറിയും മൂന്നു സിക്സും സഹിതം 123 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി 129 പന്തിൽ 157 റൺസെടുത്തു പുറത്താകാതെ നിന്ന ക്യാപ്റ്റൻ വിരാട് കോഹ്‍ലിയാണ് ഇന്നത്തെ ഹീറോ.