Tuesday 18 December 2018


രാജ്കോട്ടിലെ രാജകീയ വിജയം; ഇന്നിങ്സിനും 272 റൺസിനും വിജയം

By Sarath Surendran.07 Oct, 2018

imran-azhar




രാജ്കോട്ട് : രാജ്കോട്ട് ടെസ്റ്റിലെ മൂന്നാം ദിനത്തിൽ തന്നെ വെസ്റ്റ് ഇൻഡീസിനെ വീഴ്ത്തി ഇന്ത്യ. ഉജ്ജ്വലമായ ബാറ്റിങ്ങിനു ശേഷം ആവേശമേറിയ ബോളിങ് പ്രകടനവുമായിരുന്നു ഇന്ത്യ കാഴ്ചവച്ചത്.


ബോളിങ്ങിൽ കുൽദീപ് യാദവിന്റെയും അശ്വിന്റെയും പന്തുകൾക്ക് മറുപടി നൽകാൻ കഴിയാതെയാണ് വെസ്റ്റ് വിൻഡീസ് നിലംപൊത്തിയത്. ഇന്നിങ്ങ്സിനും 272 റൺസിനും ഇന്ത്യ വിജയ പടിയേറി. ഇന്ത്യ– ആദ്യ ഇന്നിങ്ങ്സിൽ ഒൻപതിന് 649, വിൻഡീസ് 181,196 എന്നിവയാണ് സ്കോർ.

 

ഇതോടെ വിൻഡീസിനെതിരെ ഇന്ത്യകഴിഞ്ഞ ദിവസം സ്വന്തമാക്കിയത് നാട്ടിലെ നൂറാം ടെസ്റ്റ് വിജയമാണ്. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളാണ് നാട്ടിൽ 100 ടെസ്റ്റ് ജയം കരസ്ഥമാക്കിയിരുന്നു മറ്റു ടീമുകൾ. റൺസ് കണക്കിലെ ഏറ്റവും മികച്ച ഇന്നിങ്സ് വിജയമാണ് വിൻഡീസിനെതിരെ ഇന്ത്യ സ്വന്തമാക്കിയത്. ഇന്നിങ്ങ്സിനും 272 റൺസിനുമാണ് ഇന്ത്യ കഴിഞ്ഞ ദിവസം ജയിച്ചത്. അഫ്ഗാനിസ്ഥാനെ മറികടന്നത് ഇന്നിങ്ങ്സിനും 262 റൺസിനും തോൽപ്പിച്ച റെക്കോർഡ് വേറെയും.

 

All Hail the King 👑 @imVkohli
24th Test ton ✅
17th as captain 😎
4th century this year 🙌
2nd fastest to 24 Test ton 👌
(More coming, we aren’t done yet) #TeamIndia #INDvWI pic.twitter.com/IgCw1K5JEk

— BCCI (@BCCI) October 5, 2018 ">