Monday 12 November 2018


ഇന്ത്യയ്ക്ക് 323 റൺസ് വിജയലക്ഷ്യം; സെഞ്ചുറി നേടി ഷിംറോൺ ഹെറ്റ്മയറിന്റെ

By Sarath Surendran.21 Oct, 2018

imran-azhar

 


ഗുവാഹത്തി : ഇന്ത്യയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് മികച്ച സ്കോർ. നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 322 റൺസെടുത്ത് വിൻഡീസ്. ഇന്ത്യയ്ക്കു വിജയലക്ഷ്യം 323 റൺസ്. യുവതാരം ഷിംറോൺ ഹെറ്റ്മയറിന്റെ (106) സെഞ്ചുറി മികവിൽ വിൻഡീസ് തിളങ്ങി.

 

ഹെറ്റ്മയറിന്റെ സെഞ്ചുറിക്കും ഓപ്പൺ കീറൺ‌ പവലിന്റെ അർധസെഞ്ചുറിക്കും (51) പുറമേ മൂന്ന് അർധസെഞ്ചുറിയോട് കൂടിയ ഇന്നിങ്സിനൊടുവിലാണ് വിൻഡീസ് 300 റൺസ് കടന്നത്. 200–ാം ഏകദിനത്തിന് ഇറങ്ങിയ മർലോൺ സാമുവൽസ് നേരിട്ട രണ്ടാം പന്തിൽ പൂജ്യത്തിന് പുറത്തായെങ്കിലും വിൻഡീസ് തളർന്നില്ല.