Monday 12 November 2018


അർധസെഞ്ചുറി നേടി കോഹ്‍ലി ക്രീസിൽ; വിജയത്തിലെത്താൻ ഇനി 240 റൺസ് കൂടി വേണം

By Sarath Surendran.21 Oct, 2018

imran-azhar

 


ഗുവാഹത്തി : വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ഏകദിനത്തിൽ മികച്ച തുടക്കവുമായി ഇന്ത്യ. 12 ഓവർ പൂർത്തിയാകുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 87 റൺസ് എന്ന നിലയിലാണ് ഇന്ത്യ കുതിക്കുന്നത്. 323 റൺസാണ് വിജയലക്ഷ്യം.

 

ക്യാപ്റ്റൻ വിരാട് കോഹ്‍ലി (57) അർധസെഞ്ചുറി പൂർത്തിയാക്കിയപ്പോൾ ഓപ്പണർ രോഹിത് ശർമ 23 റൺസോടെയും ക്രീസിൽ നിലം ഉറപ്പിച്ചു നിൽക്കുന്നു. 35 പന്തിൽ 10 ബൗണ്ടറികളോടെയാണ് കോഹ്‍ലി ഏകദിനത്തിലെ 49–ാം അർധസെഞ്ചുറി സ്വന്തമാക്കിയത്. കോഹ്‍ലി–രോഹിത് സഖ്യം ടീമിനായി 77 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.

 

FIFTY!@imVkohli brings up his 49th half-century in ODIs 👏👏@Paytm #INDvWI pic.twitter.com/hiS0BYuz9Z

— BCCI (@BCCI) October 21, 2018 ">