Tuesday 23 April 2019


രോഹിതിനും കോഹ്‍ലിക്കും സെഞ്ചുറി; ഇന്ത്യ വിജയത്തിലേക്ക്

By Sarath Surendran.21 Oct, 2018

imran-azhar


ഗുവാഹത്തി : ഇരട്ട സെഞ്ചുറികൾ കരസ്ഥമാക്കി ഇന്ത്യ വിജയത്തിലേക്ക് കുതിക്കുന്നു. ഏകദിനത്തിലെ 36-ാം സെഞ്ചുറി പൂർത്തിയാക്കിയ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെയും 20–ാം സെഞ്ചുറി സ്വന്തമാക്കിയ രോഹിത് ശർമയുടെയും മികവിൽ ഇന്ത്യ വിജയ ലക്ഷ്യത്തിലേയ്ക്ക് അടുക്കുന്നു. കോഹ്‍ലി 107 പന്തിൽ 21 ബൗണ്ടറിയും രണ്ടു സിക്സും സഹിതം 140 റൺസെടുത്ത് പുറത്തായി. വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ഏകദിനത്തിൽ 323 റൺസ് വിജയലക്ഷ്യവുമായി ബാറ്റു ചെയ്യുന്ന ഇന്ത്യ 33 ഓവർ പൂർത്തിയാകുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 256 റൺസ് കരസ്ഥമാക്കി.

 

രോഹിത് ശർമ 107 റൺസോടെയും അമ്പാട്ടി റായുഡു പൂജ്യം റൺസിൽ ക്രീസിൽ തുടരുന്നു.