Monday 25 October 2021




ഉറി സെക്ടറിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം; മൂന്ന് ഭീകരരെ സൈന്യം വധിച്ചു, എകെ 47 തോക്കുകൾ, 70 ഗ്രനേഡുകൾ, എട്ട് പിസ്റ്റളുകളും പിടിച്ചെടുത്തു

By സൂരജ് സുരേന്ദ്രന്‍.23 Sep, 2021

imran-azhar

 

 

ശ്രീനഗർ: ജമ്മു കശ്മീരിലെ ഉറി സെക്ടറിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു.

 

മൂന്ന് ദിവസത്തോളം നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിൽ ഒരു സൈനികനും പരിക്കേറ്റിട്ടുണ്ട്.

 

ഭീകരരുടെ പക്കൽ നിന്നും അഞ്ച് എകെ 47 തോക്കുകൾ, 70 ഗ്രനേഡുകൾ, എട്ട് പിസ്റ്റളുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

 

ആറ് ഭീകരരാണ് നിയന്ത്രണരേഖയ്ക്ക് സമീപം നുഴഞ്ഞുകയറാൻ ശ്രമിച്ചത്.

 

അതേസമയം ബന്ദിപ്പോരയിൽ സുരക്ഷസേന നടത്തിയ തെരച്ചിലിൽ നാല് ലക്ഷകർ ഭീകരരെയും പിടികൂടിയിട്ടുണ്ട്.