Thursday 18 October 2018



പ്രകോപനം ഉണ്ടായാൽ തിരിച്ചടിക്കുമെന്ന് പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ

By Sooraj.05 Jun, 2018

imran-azhar

 

 


വെടി നിർത്തൽ കരാർ അംഗീകരിക്കുന്നു എന്ന് പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ. റംസാൻ പ്രമാണിച്ചാണ് ജമ്മു കാശ്മീരിൽ വെടി നിർത്തൽ കരാർ ഏർപ്പെടുത്തിയത്. ഏതൊരു പ്രകോപനവും ഇല്ലാതെ ഇന്ത്യൻ സൈന്യത്തിന് നേരെ ആക്രമണം നടത്തിയാൽ പ്രത്യാക്രമണം ഉണ്ടാകുമെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. റംസാൻ കഴിയുന്നതുവരെ ആക്രമണം നടത്തരുതെന്ന് ഇന്ത്യൻ സൈന്യത്തിനോട് നിർദ്ദേശം നൽകിയിരുന്നു. ഇന്ത്യയുടെയും പാകിസ്താന്റെയും ഡിഎംജിഒമാര്‍ തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. തുടർന്നാണ് ഈ തീരുമാനം. ഇന്ത്യൻ അതിർത്തി ലംഘിക്കാൻ ശ്രെമം ഉണ്ടായാൽ തിരിച്ചടിക്കണമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം പാകിസ്താന്‍ നടത്തിയ അക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ പൊലീസുകാര്‍ കൊല്ലപ്പെടുകയും 13 ഓളം ഗ്രാമവാസികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.