Sunday 03 July 2022




ട്രെയിനില്‍ ബേബി ബര്‍ത്ത് സംവിധാനം ഒരുക്കി ഇന്ത്യന്‍ റെയില്‍വേ

By Priya.11 May, 2022

imran-azhar

ന്യൂഡല്‍ഹി: ട്രെയിനില്‍ കുഞ്ഞുങ്ങള്‍ക്കായി ബേബി ബര്‍ത്ത് സംവിധാനം ഒരുക്കി ഇന്ത്യന്‍ റെയില്‍വേ.മാതൃദിനത്തിന്റെ ഭാഗമായി നോര്‍ത്തേണ്‍ റെയില്‍വേ സോണിലാണ് ഇതാദ്യമായി ആരംഭിച്ചത്. കുഞ്ഞ് വീഴാതിരിക്കാന്‍ ബെല്‍റ്റ് സംവിധാനത്തോടെയാണ് ബേബി ബര്‍ത്ത് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഡല്‍ഹി ഡിവിഷനിലെ തിരഞ്ഞെടുത്ത ട്രെയിനുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ബേബി ബര്‍ത്ത് സംവിധാനം ഏര്‍പ്പെടുത്തി. ലക്നൗ മെയില്‍ കോച്ചിലാണ് ഈ സംവിധാനം ആദ്യമായി ആവിഷ്‌ക്കരിച്ചത്.

 


ലോവര്‍ ബര്‍ത്തിനൊപ്പമാണ് ബേബി ബര്‍ത്ത് സംവിധാനവും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആവശ്യമില്ലാത്ത സമയം ഈ സീറ്റ് മടക്കി വെയ്ക്കാനും സാധിക്കും. 770 മില്ലി മീറ്റര്‍ നീളവം 225 മില്ലി മീറ്റര്‍ വീതിയും 76.2 മില്ലി മീറ്റര്‍ ഉയരവുമാണ് ബേബി ബര്‍ത്തിന്റെ അളവുകള്‍. പരീക്ഷണം വിജയം കണ്ടാല്‍ എല്ലാ ട്രെയിനുകളിലും ഈ സംവിധാനം ഏര്‍പ്പെടുത്താനുള്ള ആലോചനയിലാണ് ഇന്ത്യന്‍ റെയില്‍വേ.