Tuesday 19 March 2024




ഡോളറിനെതിരെ ഇന്ത്യൻ കറൻസിയുടെ മുന്നേറ്റം; മാർച്ച് 19ന് ശേഷം ഇന്ത്യൻ രൂപയുടെ നേട്ടം ഇതാദ്യം

By Sooraj Surendran.03 Jul, 2020

imran-azhar

 

 

മുംബൈ: ഡോളറിനെതിരെ കരുത്ത്കാട്ടി ഇന്ത്യൻ കറൻസി. ആഭ്യന്തര ഇക്വിറ്റി വിപണിയിൽ മാർച്ച് 19ന് ശേഷം ഇതാദ്യമായാണ് കറൻസിയുടെ മുന്നേറ്റം. ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട് അനുസരിച്ച് യുഎസ് ഡോളറിനെതിരെ രൂപ 74.64 എന്ന നിലയിലാണ് ക്ലോസ് ചെയ്തിരിക്കുന്നത്. ഈ ആഴ്ച ഏഷ്യൻ കറൻസികളിൽ ഏറ്റവും കൂടുതൽ നേട്ടം സ്വന്തമാക്കിയതും ഇന്ത്യൻ കറൻസിയാണ്. ആഭ്യന്തര ഇക്വിറ്റികളുടെ പോസിറ്റീവ് പ്രകടനം, അസംസ്കൃത എണ്ണവിലയിലെ ചാഞ്ചാട്ടം ഒഴിവായി നിൽക്കുന്നത്, യുഎസ് കറൻസിയുട‌െ പ്രകടനം എന്നീ ഘടകങ്ങളാണ് ഇന്ത്യൻ രൂപയുടെ നേട്ടത്തിന് കരുത്തായത്.