Tuesday 22 August 2017

ഇന്ത്യയിലെ മികച്ച പാസ്പോര്‍ട്ട് ഓഫീസ് കൊച്ചിയിലേത്

By praveen prasannan.19 Jun, 2017

imran-azhar

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഈ വര്‍ഷത്തെ മികച്ച പാസ്പോര്‍ട്ട് ഓഫീസായി കൊച്ചി റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസിനെ തെരഞ്ഞെടുത്തു. കൊച്ചി തുടര്‍ച്ചയയി നാലാം തവണയാണ് ഈ നേട്ടം കൈവരിക്കുന്നത്.

കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് പാസ്പോര്‍ട്ട് സേവാകേന്ദ്ര പുരസ്കാരം പ്രഖ്യാപിച്ചത് . കൊച്ചി എ കാറ്റഗറിയില്‍ പത്തില്‍ 9.85 പോയിന്‍റ് നേടി. .

ജലന്ദര്‍ 9.75 പോയിന്‍റുമായി രണ്ടാമതും അഹമ്മദാബാദ് മൂന്നാം സ്ഥാനവും നേടി. ബി കാറ്റഗറിയിലെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കേരളത്തിനാണ്. തിരുവനന്തപുരം ഒന്നാമതും മലപ്പുറം രണ്ടാമതുമെത്തി.മൂന്നാം സ്ഥാനം കോഴിക്കോടും മധുരയും പങ്കിട്ടു. സി കാറ്റഗറിയില്‍ കോയന്പത്തൂര്‍ . അമൃതസര്‍ ,സിംല എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.