Wednesday 18 July 2018

ബാഗേജ് നിരക്ക് കുത്തനെ ഉയർത്തി ഇൻഡിഗോ

By Sooraj S.23 Jun, 2018

imran-azhar

 

 

ന്യൂ ഡൽഹി: ഇൻഡിഗോയുടെ ആഭ്യന്തര സർവ്വീസുകളിലാണ് ബഗേജുകളുടെ നിരക്ക് വൻ തോതിൽ വർധിപ്പിച്ചത്. 15 കിലോഗ്രാം വരെയുള്ള ബാഗേജുകളാണ് സൗജന്യമായി ഇൻഡിഗോ വിമാന കമ്പനി അനുവദിച്ചിട്ടുള്ളത്. എന്നാൽ അതിൽ കൂടുതൽ ബാഗേജ് ഉണ്ടെങ്കിൽ അതിന് നിരക്ക് വൻതോതിലാണ് വർധിപ്പിച്ചിരിക്കുന്നത്. 33 ശതമാനത്തോളമാണ് വർദ്ധനവ് വരുത്തിയിരിക്കുന്നത്. അധികമായി വരുന്ന ബാഗേജിന് 400 രൂപ വരെയാണ് യാത്രക്കാരിൽ നിന്ന് ഈടാക്കുന്നത്. 15 കിലോഗ്രാമിനേക്കാൾ അധികമായി വരുന്ന ബാഗേജുകളുടെ നിരക്ക് തീരുമാനിക്കാനുള്ള പൂർണ അധികാരം ഇപ്പോൾ വിമാന കമ്പനികൾക്ക് ആണ് നൽകിയിരിക്കുന്നത്. അധിക ബാഗേജിന് 1425, 2850,4275,8550 എന്ന നിരക്കാണ് മുൻപ് നിലവിലുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അത് ക്രമാതീതമായി വർധിച്ച് 1,900, 3,800, 5,700,11,400 രൂപ വരെ എത്തി നിൽക്കുകയാണ്.