Monday 22 October 2018



ഇന്തോനേഷ്യയിൽ വൻ ഭൂചലനം

By Sooraj S.01 Jan, 1970

imran-azhar

 

 

ജക്കാർത്ത: ഇന്തോനേഷ്യയിൽ വൻ ഭൂചലനം രേഖപ്പെടുത്തി. വളരെയധികം തീവ്രതയോടെയാണ് ഭൂചലനം ഉണ്ടായത്. എന്നാൽ ഇതുവരെ ആളപായം രേഖപ്പെടുത്തിയിട്ടില്ല. ഇന്തോനേഷ്യയിൽ സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഉപരിതലത്തിൽ നിന്നും 15 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിൽ 7.0 ആണ് തീവ്രതയെന്ന് യു എസ് ജിയോളജിക്കൽ അറിയിച്ചു. ലോംബോക്ക് മേഖലയിലാണ് ഭൂചലനം ഉണ്ടായത്. ഇതിന് രണ്ടാഴ്ചക്ക് മുൻപും ഇവിടെ ഭൂചലനം ഉണ്ടായിരുന്നു. ജനങ്ങൾ വീടുകളിൽനിന്നും ഹോട്ടലുകളിൽനിന്നും പുറത്തേക്ക് ഓടിയതാണ് അപകടത്തിന്റെ തീവ്രത കുറച്ചതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. പ്രദേശത്ത് കനത്ത ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്.