Wednesday 23 January 2019


ഇന്തൊനീഷ്യയിൽ കൂറ്റൻ സുനാമിക്ക് സാധ്യത: മുന്നറിയിപ്പുമായി അധികൃതർ

By Sooraj Surendran.26 Dec, 2018

imran-azhar

 

 

ജക്കാർത്ത: ഇന്തൊനീഷ്യയിൽ കൂറ്റൻ സുനാമിക്കും, ശക്തമായ മഴയ്ക്കും സാധ്യതയെന്ന് അധികൃതർ. ഇവിടെയുണ്ടായ അഗ്നിപർവ്വത സ്‌ഫോടനത്തെ തുടർന്ന് കാലാവസ്ഥയിൽ വ്യതിയാനം സംഭവിച്ചിരിക്കുകയാണ്. ഇത് കൂറ്റൻ തിരമാലകൾക്കുള്ള സാദ്ധ്യതകൾ വർധിപ്പിക്കുകയാണ്. അതേസമയം ശനിയാഴ്ച തെക്കൻ സുമാത്രയ്ക്കും പശ്ചിമ ജാവയ്ക്കുമിടക്കുമുള്ള തീരദേശ മേഖലകളിൽ കൂറ്റൻ തിരമാലകൾ ആഞ്ഞടിച്ചിരുന്നു. നിലവിൽ ദ്വീപിന്റെ പല ഭാഗങ്ങളും ഇടിഞ്ഞു താഴാവുന്ന നിലയിലാണ്. തീരത്ത് നിന്നും രണ്ട് കിലോമീറ്റർ ആരെയും കടത്തിവിടാതെ 'എക്സ്ക്ലൂഷൻ സോൺ ' ആയി പ്രഖ്യാപിച്ചിരിക്കുകയാണ്. അപകടത്തിൽ 430 പേരാണ് മരിച്ചതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം അനക് ക്രാക്കട്ടോവ അഗ്നിപർവതം ചാരവും പുകയും പുറംതള്ളുന്നത് ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇന്തൊനീഷ്യയിൽ അതീവ ജാഗ്രത നിർദേശം പ്രഖ്യാപിച്ചിരിക്കുകയാണ്.