Monday 08 March 2021




കാണാതായ ഇന്‍ഡൊനീഷ്യന്‍ വിമാനം തകർന്നെന്ന് സംശയം: അവശിഷ്ടങ്ങൾ കടലിൽ നിന്ന് കണ്ടെത്തി

By സൂരജ് സുരേന്ദ്രൻ .09 Jan, 2021

imran-azhar

 

 

ജക്കാർത്ത: ജക്കാര്‍ത്തയില്‍നിന്ന് വെസ്റ്റ് കാളിമന്തനിലേക്ക് പുറപ്പെട്ട് പെടുന്നനെ അപ്രത്യക്ഷമായ ഇന്‍ഡൊനീഷ്യന്‍ വിമാനം തകർന്ന് വീണെന്ന് സംശയം.

 

വിമാനത്തിന്റേതിന് സമാനമായ അവശിഷ്ടങ്ങൾ കടലിൽ നിന്നും കണ്ടെടുത്തതോടെ സംശയം ശരിവെക്കുകയാണ്.

 

ശനിയാഴ്ച ഉച്ചയ്ക്കു ശേഷം 2.30ന് ജക്കാര്‍ത്തയിലെ സൊകാര്‍ണോ ഹട്ടാ വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച പശ്ചിമ കാളമണ്ടം പ്രവിശ്യയിലെ പോണ്ടിയാനാക്കിലേക്ക് യാത്ര പുറപ്പെട്ട സിര്‍വിജയ വിമാനമാണ് അപ്രക്ഷമായത്.

 

27 വര്‍ഷം പഴക്കമുള്ള ബോയിംഗ് 737-500 വിമാനമാണ് 59 യാത്രക്കാരുമായി അപകടത്തില്‍പ്പെട്ടത്.

 

12 ജീവനക്കാര്‍ ഉള്‍പ്പെടെ 62 പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് ഇന്‍ഡൊനീഷ്യന്‍ ഗതാഗതമന്ത്രി ബുഡി കാര്യ മാധ്യമങ്ങളോടു പറഞ്ഞു.

 

രാജ്യത്തിൻറെ വടക്കൻ സമുദ്ര മേഖലകളിൽ തിരച്ചിൽ നടത്തുന്നതിനായി വിവിധ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.