Tuesday 07 April 2020




മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക്: കൊറോണ വൈറസ് ഭീതിയിൽ ലോകം

By Sooraj Surendran .21 Jan, 2020

imran-azhar

 

 

വുഹാന്‍: ചൈനയെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ്. കൊറോണ വൈറസ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരുമെന്ന് അധികൃതർ സ്ഥിരീകരിച്ചു കഴിഞ്ഞു. വുഹാനു പുറമെ തലസ്ഥാനമായ ബെയ്ജിങ്ങിലും ഷാങ്ഹായിലും ഷെന്‍ഷെനിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധയെ തുടർന്ന് നാല് പേരാണ് ഇതുവരെ മരിച്ചത്. സംഭവത്തെ തുടർന്ന് ലോകാരോഗ്യസംഘടന അടിയന്തരയോഗം വിളിച്ചു. ഒരു ഇന്ത്യക്കാരിയിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാൽ ഇന്ത്യയിലും കനത്ത ജാഗ്രതയാണ് ഏർപ്പെടുത്തിയിട്ടുണ്ട്. വൈറസ് ബാധ എത്രയും വേഗം നിയന്ത്രണവിധേയമാക്കാൻ ചൈനീസ് പ്രസിഡന്റ് ഉത്തരവിട്ടു.

 

കൊറോണ വൈറസ് ബാധിതർ ന്യൂമോണിയക്ക് സമാനമായ ലക്ഷണങ്ങളാണ് പ്രകടമാക്കുന്നത്. വൈറസ് ബാധിതരുടെ എണ്ണം ഇനിയും വൻ തോതിൽ വർധിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പ്രതിരോധ മാര്‍ഗങ്ങളിലൂടെ വൈറസിനെ ചെറുക്കാനാകുമെന്നാണ് ആരോഗ്യവിദ്ഗധരുടെ അഭിപ്രായം. ചൈനയ്ക്ക് പുറമെ തായ്്ലന്‍ഡിലും ദക്ഷിണ കൊറിയയിലും ജപ്പാനിലും ഓരോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.