Friday 22 February 2019


ചെലവ് ചുരുക്കി രാജ്യാന്തര ചലച്ചിത്ര മേള നടത്താൻ ആലോചന

By Sooraj S.11 Sep, 2018

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളയ ദുരന്തം കണക്കിലെടുത്ത് സർക്കാർ ചിലവിൽ നടത്തുന്ന എല്ലാ ആഘോഷ പരിപാടികളും ഈ വർഷം നടത്തില്ലെന്ന് സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ ആഡംബരവും ആർഭാടവും ഒഴിവാക്കി രാജ്യാന്തര ചലച്ചിത്ര മേള നടത്താൻ ആലോചന. ചലച്ചിത്ര മേള നടത്തണമെന്ന ആവശ്യം സർക്കാരിനുമേൽ സമ്മർദ്ദം ചെലുത്തുകയാണ്. മേളയുടെ ദിവസം ചുരുക്കിയും വിദേശ പ്രതിനിധികളെ പരമാവധി ഒഴിവാക്കിയും ഉദ്‌ഘാടന ആർഭാടങ്ങൾ ഒഴിവാക്കിയും മേള നടത്താനാണ് ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ നിന്നും ചികിത്സ കഴിഞ്ഞ് മടങ്ങിയാലുടൻ ഉണ്ടാകും. കോടികളാണ് ചലച്ചിത്ര മേള നടത്താൻ ആവശ്യമായി വരുന്നത്. ഈ പണം മുടക്കുന്നത് ചലച്ചിത്ര അക്കാദമിയും സർക്കാരും ചേർന്നാണ്. ചെലവുകൾ ചുരുക്കി മേള നടത്തുമ്പോൾ ഡെലിഗേറ്റ് പശുക്കളുടെ നിരക്കുകൾ വർധിപ്പിക്കാനും ആലോചിക്കുന്നുണ്ട്.