Tuesday 19 March 2024




അന്താരാഷ്ട്ര വിമാന സർവീസുകൾ ഉടനില്ല; തുടർനടപടി ജൂലായ് 15ന് ശേഷം

By Sooraj Surendran .26 Jun, 2020

imran-azhar

 

 

ന്യൂ ഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് അന്താരാഷ്ട്ര വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. ജൂലൈ 15ന് ശേഷം മാത്രമേ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കുമോ എന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടാകുകയുള്ളൂ. അതേസമയം ചരക്ക് വിമാനങ്ങൾക്കും, സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ അനുമതി നല്‍കുന്ന വിമാനങ്ങള്‍ക്കും സർവീസ് നടത്തുന്നതിന് തടസങ്ങളില്ല. ഇതിനിടെ പല രാജ്യങ്ങളും വിമാന സര്‍വീസുകള്‍ക്ക് അനുമതി തേടിയിട്ടുണ്ട്. അതിനിടെ വിമാന സര്‍വീസുകള്‍ക്ക് അനുമതി തേടിക്കൊണ്ടുള്ള വിവിധ രാജ്യങ്ങളുടെ അഭ്യര്‍ഥനകള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ മാർച്ച് 25 മുതലാണ് ആഭ്യന്തര൦-അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയത്. പിന്നീട് വിമാനക്കമ്പനികൾക്ക് നേരിടേണ്ടി വന്ന ഭീമമായ നഷ്ടത്തെ തുടർന്ന് മെയ് 25 മുതൽ ആഭ്യന്തര വിമാന സർവീസുകൾ കർശന നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിൽ പുനരാംഭിക്കുകയായിരുന്നു.