Saturday 26 September 2020
INTERNATIONAL

ചൈനയിൽ നിന്നും ഇനി പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കും താക്കീതുമായി ഇന്ത്യ

കിഴക്കൻ അതിർത്തിയിലെ സംഘർഷത്തിൽ ചൈനക്ക് ശക്തമായ താക്കീത് നൽകി ഇന്ത്യ. കിഴക്കൻ അതിർത്തിയിലെ സംഘർഷത്തിൽ ചൈനയ്ക്ക് ശക്തമായ താക്കീത് നൽകി ഇന്ത്യ. ചൈനയിൽ നിന്നും ഇനി പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുംഎന്ന് ഇന്ത്യ ചൈനക്ക് മുന്നറിയിപ്പ് നൽകി. അതിർത്തിയിലെ സംഘർഷം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ കമാൻഡർ തല ചർച്ചകൾക്ക് ശേഷവും ചൈന ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണകൾ ലംഘിച്ചിരിക്കുകയാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. അതിർത്തിയിലെ ഏറ്റുമുട്ടൽ സാധ്യത ഒഴിവാക്കണമെന്ന് ചർച്ചയിൽ ധാരണയായിരുന്നു. ഗൽവാൻ സംഘർഷത്തിന് ശേഷം ഇന്ത്യയും ചൈനയും വൻ തോതിലുള്ള സൈനിക വിന്യാസമാണ് അതിർത്തിയിൽ നടത്തിയിരിക്കുന്നത്

വിഖ്യാതമായ ബ്രിട്ടീഷ് പത്രപ്രവർത്തനും ഗ്ര​ന്ഥ​കാ​ര​നു​മാ​യ സർ ഹാ​ര​ള്‍​ഡ് എ​വാ​ന്‍​സ് അന്തരിച്ചു

വിഖ്യാതമായ ബ്രിട്ടീഷ് പത്രപ്രവർത്തനും ഗ്ര​ന്ഥ​കാ​ര​നു​മാ​യ സർ ഹാ​ര​ള്‍​ഡ് എ​വാ​ന്‍​സ് അന്തരിച്ചു. 92 വയസായിരുന്നു. ന്യൂയോർക്കിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇദ്ദേഹം നിലവിൽ വാർത്ത ഏജൻസിയയായ റോയിട്ടേഴ്സിൽ എഡിറ്റർ ഇൻ ചാർജ് ആയി സേവനമനുഷ്ഠിക്കുകയായിരുന്നു. 70 വർഷമായി പത്രപ്രവര്‍ത്തരംഗത്തുള്ള ഇദ്ദേഹം അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ ജീവാത്മാവായിരുന്നു. പതിനാലു വർഷത്തോളം സൺഡേ ടിംസിൽ എഡിറ്റർ ആയിരുന്നു ശേഷം ടൈംസ് ഓഫ് ലണ്ടന്റെ എഡിറ്ററായെങ്കിലും ഉ​ട​മ​യു​മാ​യു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ത്തെ​ത്തു​ട​ര്‍​ന്ന് ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ചു​മ​ത​ല​യൊ​ഴി​ഞ്ഞു. ദ ​അ​മേ​രി​ക്ക​ന്‍ സെ​ന്‍​ച്വ​റി, ദേ ​മേ​ഡ് അ​മേ​രി​ക്ക, എ​ഡി​റ്റേ​ഴ്‌​സ് ആ​ന്‍​ഡ് റൈ​റ്റേ​ഴ്‌​സ്, എ​സ്സ​ന്‍​ഷ്യ​ല്‍ ഇം​ഗ്ലീ​ഷ് ഫോ​ര്‍ ജേ​ണ​ലി​സ്‌​റ്റ്‌​സ്, എ​ഡി​റ്റിം​ഗ് ആ​ന്‍​ഡ് ഡി​സൈ​ന്‍ തു​ട​ങ്ങി​യ നി​ര​വ​ധി ഗ്ര​ന്ഥ​ങ്ങ​ള്‍ എ​ഴു​തി.

ഒരു രാജ്യവുമായും യുദ്ധത്തിലേർപ്പെടാൻ ഉദ്ദേശിക്കുന്നില്ല ; ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്

ഒരു രാജയുമായും യുദ്ധത്തിലേർപ്പെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ഇന്ത്യയുൾപ്പെടെയുള്ള വിവിധ രാജ്യങ്ങളുമായി പലതരത്തിലുള്ള തർക്കങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം ഇത്തരമൊരു പ്രസ്താവന ഇറക്കിയത്. ചൈന ഒരിക്കലും ആധിപത്യമോ അതിർത്തി വിപുലീകരണമോ , സ്വാധീന മേഖലകളോ തേടിയിട്ടില്ല. ഏതെങ്കിലും രാജ്യവുമായി ശീതയുദ്ധത്തിനോ സൈനിക ഏറ്റുമുട്ടലിനോ ചൈനക്ക് യാതൊരുവിധ ഉദ്ദേശവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം അഭിപ്രയ വ്യത്യാസങ്ങളും തർക്കങ്ങളും സമവായത്തിലൂടെ പരിഹരിക്കുവാനുള്ള ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. യുഎന്‍ പൊതുസഭയുടെ 75-ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഷീ ജിന്‍ പിങ്.

നാളികേരകൃഷി പ്രോത്സാഹിപ്പിക്കണം; ലങ്കന്‍ മന്ത്രിയുടെ വാര്‍ത്താസമ്മേളനം തെങ്ങിന് മുകളില്‍

കൊളംബോ: രാജ്യം നേരിടുന്ന നാളികേര ദൗര്‍ലഭ്യത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ ശ്രീലങ്കയില്‍ നാളികേര വകുപ്പ് മന്ത്രി തെങ്ങിന്‍ മുകളിലിരുന്ന് വാര്‍ത്താസമ്മേളനം നടത്തി. രാജ്യം നേരിടുന്ന നാളികേര ദൗര്‍ലഭ്യത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്താനായിരുന്നു മന്ത്രി അരുന്ദിക ഫെര്‍ണാണ്ടോയുടെ സാഹസം. ദന്‍കോട്ടുവയിലെ തന്റെ തെങ്ങിന്‍തോട്ടത്തിലേക്കാണ് മന്ത്രി മാധ്യമപ്രവര്‍ത്തകരെ വാര്‍ത്താസമ്മേളനത്തിന് ക്ഷണിച്ചത്.മാധ്യമപ്രവര്‍ത്തകര്‍ എത്തിയതോടെ തെങ്ങില്‍ വലിഞ്ഞു കയറിയ മന്ത്രി തേങ്ങയും ഇട്ടു. തുടര്‍ന്നായിരുന്നു തെങ്ങിന്‍ മുകളിലിരുന്നുള്ള വാര്‍ത്താസമ്മേളനം.

വൈറ്റ് ഹൗസിലേക്ക് റസിന്‍ എന്ന മാരക വിഷം ഉള്‍ക്കൊള്ളുന്ന തപാല്‍ ഉരുപ്പടി; ലക്ഷ്യം ട്രംപ്

വാഷിംഗ്ടൺ: വൈറ്റ് ഹൗസിലേക്ക് രസിൻ എന്ന മാരകവിഷം ഉൾക്കൊള്ളുന്ന തപാൽ ഉരുപ്പടി അയച്ചതായി റിപ്പോർട്ട്. സര്‍ക്കാര്‍ തപാല്‍ കേന്ദ്രത്തില്‍വെച്ചുതന്നെ പാഴ്‌സലില്‍ വിഷം ഉള്‍ക്കൊള്ളുന്നതായി തിരിച്ചറിഞ്ഞതിനാലാണ് പ്രതിരോധിക്കാനായതെന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാനഡയിൽ നിന്നാണ് പാഴ്‌സൽ അയച്ചതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് യുഎസ് രഹസ്യാന്വേഷണ വിഭാഗവും യുഎസ് പോസ്റ്റല്‍ ഇന്‍സ്‌പെക്ഷന്‍ സര്‍വീസും അന്വേഷണം ആരംഭിച്ചു. അതേസമയം വൈറ്റ് ഹൗസ് ഇതേകുറിച്ച് യാതൊന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല.

യൂറോപ്പിനെ ആശങ്കയിലാഴ്ത്തി കോവിഡിന്റെ രണ്ടാം വരവ് ; ബ്രിട്ടനിൽ ലോക്ക്ഡൗണിനു സാധ്യത

യൂറോപ്പിനെ ആശങ്കയിലാഴ്ത്തി കോവിഡിന്റെ രണ്ടാം വരവ്. ആദ്യ കോവിഡ് വ്യാപനത്തിനുശേഷം മാസങ്ങൾക്കിപ്പുറം പല രാജ്യങ്ങളിലും കോവിഡ് കേസുകളുടെ എണ്ണം വർധിച്ചു. ബ്രിട്ടനിലെ വൈറസ് വ്യാപനം തടയാൻ ലോക്ക് ഡൗൺ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചകളിലായി യൂറോപ്യൻ രാജ്യങ്ങളിലും റിപോർട്ട്ചെയ്യുന്ന കേസുകളുടെ എണ്ണത്തിലും വർധനവുണ്ടായി. യൂറോപ് നേരിടാന്‍ പോകുന്നത് ഗുരുതര സാഹചര്യമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന യൂറോപ്പ് ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗ് മുന്നറിയിപ്പ് നല്‍കി . വൈറസ് വ്യാപനം രൂക്ഷമായ മാർച്ചിലെ അവസ്ഥക്ക് സമാനമായ സാഹചര്യമുണ്ടാകാനും സാധ്യതയുണ്ട് . അതേസമയം ആദ്യഘട്ടത്തിൽ കോവിഡ് പ്രഹരം സൃഷ്ട്ടിച്ച ഇറ്റലി സ്പെയിൻ തുടങ്ങിയ രാജ്യങ്ങളും വൈറസ് രണ്ടാം വരവിൽ ആശങ്കയിലാണ്

ആറാം തലമുറ പോർവിമാനവുമായി യുഎസ്; വിമാനത്തെക്കുറിച്ചുള്ള എല്ലാ വിവരവും അതീവ രഹസ്യം

വാഷിംഗ്ടൺ: ഞൊടിയിടയ്ക്കുള്ളില്‍ റഡാറുകളെ മറികടന്നു ശത്രുലക്ഷ്യങ്ങളെ തകര്‍ത്തു തരിപ്പണമാക്കാന്‍ കഴിവുള്ള ആറാം തലമുറ പോർ വിമാനവുമായി യുഎസ്. യുദ്ധവിമാനത്തിന്റെ പ്രോട്ടോടൈപ്പ്‌ യുഎസ് വ്യോമസേന വിജയകരമായി പരീക്ഷണപ്പറക്കല്‍ നടത്തി. നെക്സ്റ്റ് ജനറേഷൻ എയർ ഡൊമിനൻസ് പദ്ധതിയുടെ ഭാഗമായാണ് യുദ്ധവിമാനം വികസിപ്പിച്ചിരിക്കുന്നത്. അതേസമയം വിമാനത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അതീവ രഹസ്യമായിരിക്കും. ഡിജിറ്റൽ എൻജിനീയറിങ് വഴിയാണ് വിമാനം വികസിപ്പിച്ചതെന്നു മാത്രമാണ് ഇതുവരെ പുറത്തുവിട്ടിട്ടുള്ള വിവരം.

Show More