Thursday 24 August 2017

ഇന്‍റര്‍നെറ്റ് ബന്ധം തകര്‍ന്നു: പാകിസ്ഥാനില്‍ വിമാനസര്‍വീസുകളടക്കം മുടങ്ങി

By praveen prasannan.08 Aug, 2017

imran-azhar

ഇസ്ളാമബാദ്: ഇന്‍റര്‍നെറ്റ് ബന്ധം തകരാറിലായതിനെ തുടര്‍ന്ന് പാകിസ്ഥാനില്‍ വിമാന സര്‍വീസുകളും ഇന്‍റര്‍നറ്റ് അധിഷ്ഠിത വ്യവസായങ്ങളുടെ പ്രവര്‍ത്തനങ്ങളും താറുമാറായി. ഒന്നര ദിവസത്തിലേറെ യാണ് ഇന്‍റര്‍നെറ്റ് മുടങ്ങിയത്.

കടലിനടിയിലൂടെ പോകുന്ന ഇന്ത്യ മിഡീല്‍ ഈസ്റ്റ് വെസ്റ്റേണ്‍ യൂറോപ്പ് കേബിള്‍ തകരാറിലായതാണ് പ്രശ്നമായത്. ഇതോടെ ഇസ്ളാമബാദിലെ ബേനസിര്‍ ഭൂട്ടോ വിമാനത്താവളത്തില്‍ മാത്രം എട്ട് ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നു. ടിക്കറ്റ് ഇടപാടുകളും തടസപ്പെട്ടു.

സൌദി അറേബിയയിലെ ജിദ്ദയ്ക്ക് സമീപം കരയില്‍ കേബിള്‍ മുറിഞ്ഞതാണ് കുഴപ്പമുണ്ടായതിന് കാരണം. ആറ് കേബിളുകളാണ് പാകിസ്ഥാനിലെ ഇന്‍റര്‍നെറ്റ് ദാതാക്കള്‍ക്കുള്ളതെങ്കിലും എല്ലാം ഒരുമിച്ച് മുറിയുകയായിരുന്നു.

ഇപ്പോള്‍ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇന്‍റര്‍നെറ്റ് വേഗത കുറഞ്ഞതായി പരാതിയുണ്ട്.