By praveen prasannan.22 Sep, 2017
റിയാദ്: ഇന്റര്‍നെറ്റ് ഉപയോഗിച്ച് ഫോണ്‍ ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സൌദി അറേബിയ പിന്‍വലിച്ചു. ഇന്റര്‍നെറ്റ് സേവനങ്ങളിലും അഭിപ്രായ സ്വാതന്ത്യ്രത്തിലും സര്‍ക്കാര്‍ കൈകടത്തുന്നെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണിത്.
വാട്സ്ആപ്പ്, സ്കൈപ്പ് തുടങ്ങിയവ ഉപയോഗിച്ച ആഡിയോ, വീഡിയോ കാളുകള്‍ ചെയ്യാവുന്നതാണെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. വോയ് സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ അഥവ വോയിപ് സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് ഫോണ്‍ ചെയ്യുന്നതിനുളള നിരക്ക് കുറയ്ക്കുമെന്ന് ഉത്തരവിലുണ്ട്.
ഡിജിറ്റല്‍ സാങ്കേതികവിദ്യയായിരിക്കും പെട്രോളിയം ഉത്പന്നങ്ങളുടെ കാലം കഴിഞ്ഞാല്‍ രാജ്യത്തെ നയിക്കാന്‍ പോകുന്നത്. ഇന്റര്‍നെറ്റ് അധിഷ്ഠിത വ്യവസായങ്ങള്‍ വര്ദ്ധിപ്പിക്കുമെവ്ന്നും ഉത്തരവില്‍ പറയുന്നു. അതേസമയം സ്നാപ്ചാറ്റില്‍ നിന്നും അല്‍ ജസീറ ചാനലിനെ ഒഴിവാക്കാന്‍ തീരുമാനമെടുത്തത് മാധ്യമ സ്വാതന്ത്യ്രത്തിന് മേലുള്ള കടന്നുകയറ്റമായി കാണരുതെന്നും കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഐ ടി മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.