Friday 14 August 2020




ശിവശങ്കറിനെ പുലർച്ചെ 2 .15 വരെ ചോദ്യം ചെയ്തു

By online desk .15 Jul, 2020

imran-azhar

 

 

തിരുവനന്തപുരം:സ്വർണക്കടത്തുകേസിൽ മുൻ ഐ ടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പിൽ സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിനെ കസ്റ്റംസ് ഒമ്പതു മണിക്കൂര്‍ ചോദ്യം ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് 5 .30 ആരംഭിച്ച ചോദ്യം ചെയ്യൽ ബുധനാഴ്ച പുലര്‍ച്ചെ രണ്ടേകാലോടെ അവസാനിപ്പിച്ചു. അതിനുശേഷം കസ്റ്റംസ് ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥര്‍ ശിവശങ്കറിനെ പൂജപ്പുരയിലെ വീട്ടിലെത്തിച്ചു.ചോദ്യം ചെയ്യലിൽ നിന്ന് നിർണായക ലഭിച്ചതായാണ് റിപ്പോർട്ടുകൾ . കേസിൽ ശിവശങ്കറിനെ പ്രതിചേർത്തേക്കുമെന്നും ഇതിനായി കൊച്ചിയിലേക്ക് കൊണ്ടുപോകുമെന്നും സൂചനകളുണ്ടായിരുന്നു

 

വിമാനത്താവളത്തിൽ പിടിയിലായ സ്വർണം വിട്ടയുനൽകാൻ അദ്ദേഹം പലരീതിയിൽ സമ്മർദ്ദം ചെലുത്തി എന്നാണ് കസ്റ്റംസിന് ലഭിക്കുന്ന വിവരംകാര്‍ഗോ കോംപ്ലക്‌സ് വഴിയും ഇടപെട്ടു. സ്വപ്ന സഹപ്രവര്‍ത്തകയും സരിത് സുഹൃത്തുമാണെന്ന് ശിവശങ്കര്‍ പറഞ്ഞതായാണ് വിവരം.സ്വപ്നയെ പലതവണ വിളിച്ചിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം നാലുവര്‍ഷമായി അവരെ അറിയാമെന്ന് സമ്മതിച്ചു.


ഒന്നാം പ്രതി സരിത്തിന്റെ മൊഴിയുടെയും നിലവിലെ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ശിവശങ്കറിലേക്കുളള അന്വേഷണം നീണ്ടത്. സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നതെന്നാണ് സരിത്ത് നല്‍കിയ മൊഴി. അതേസമയം ശിവശങ്കറിന് ഗൂഢാലോചനയില്‍ പങ്കില്ലെന്നും സരിത്തിന്റെ മൊഴിയിലുണ്ട്.കേസിലെ മറ്റൊരു പ്രതിയായ സ്വപ്‌ന സുരേഷുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു